ചൈനക്കെതിരെ ഒരു സമരഭേരി


ചൈനക്കെതിരെ ഒരു സമരഭേരി

Amsi Narayana Pilla

1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൽ കന്യാകുമാരിയിൽ കഷ്ടപ്പെടുകയായിരുന്നെങ്കിലും അംശിയിലെ വിപ്ലവവീര്യം ചോർന്നുപോയില്ല. അദ്ദേഹം കവിതയെഴുതി. എവിടെയും പ്രകാശിപ്പിച്ചില്ല. ആരും കണ്ടില്ല ഇങ്ങനെയൊരു കവിത അദ്ദേഹം എഴുതിയെന്ന്. ഒന്നാലോചിച്ചുനോക്കൂ. തന്റെ മാതൃഭൂമിയെ ചീനരാക്ഷസർ ആക്രമിച്ചപ്പോൾ ഏകനായി ഒരു മനുഷ്യൻ കന്യാകുമാരിയിലെവിടെയോ ഇരുന്ന് അണയാത്ത വിപ്ലവവീര്യത്തോടെ ഇങ്ങനെയുള്ള വരികൾ എഴുതുന്നത്. ആ ചിത്രം ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. നിങ്ങളുടെ ഓരോ കോശങ്ങളിലും രാഷ്ട്രഭക്തി നിറയ്ക്കാൻ പ്രാപ്തമാണ് ആ സങ്കൽപ്പം പോലും.

ആരും ഏറ്റെടുത്തുമില്ല അന്നീ കവിത.അദ്ദേഹത്തിന്റെ ഫയലുകളിൽ ഒളിച്ചിരുന്നു ബ്രിട്ടീഷുകാർക്കെതിരേ പടനയിച്ച് താനെഴുതിയ വരികൾക്ക് സമാനമായി അംശി 1962ൽ എഴുതിയ ഈ ഗാനം.

അംശിയുടെ കുടുംബവീട്ടിൽ ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്ന കടലാസുകൾക്കിടയിൽ നിന്ന് ഈ ഗാനം കണ്ടെടുത്ത് നമുക്ക് തന്നത് അദ്ദേഹത്തിന്റെ ചെറുമകനാണ്. അദ്ദേഹത്തിന്റെ ചെറുമകന്റെ സുഹൃത്തായ Renjith G Kanjirathil ചേട്ടൻ അത് നമുക്കായി പങ്കുവച്ചു. ചൈനക്കെതിരെ ഒരു സമരഭേരി

"വരികവരിക സഹജരെ" എന്നുള്ള ഗാനംമലയാളത്തിന്റെ എക്കാലത്തെയും വലിയ സമരകാഹള ഗാനമാണ് . സ്വാതന്ത്ര്യ സമര സേനാനിയായ അംശി നാരായണ പിള്ളയാണ് അതെഴുതിയത് .. ഇത് കൂടാതെ അദ്ദേഹം നിരവധി ഗാനങ്ങളും ,കവിതകളും എഴുതിയിട്ടുണ്ട്.

കന്യാകുമാരി ജില്ലയിലെ അംശിയിൽ ശ്രീനാരായണപിള്ളയുടെ തറവാട്ടിൽ അദ്ദേഹത്തിന്റെ ചെറുമകൻ കിരൺ അംശി യുടെ ശേഖരം പരിശോധിച്ചപ്പോൾ പടയാളിയുടെ പാട്ടുകൾ എന്നൊരു സമാഹാരം കിട്ടി . അതിലെ ഒരു കവിതയാണ് " സമരഭേരി ".

അംശിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ അവശഷിക്കുന്ന ഒന്നോ രണ്ടോ കോപ്പികളിൽ ചൈനക്കെതിരെ പടപൊരുതേണ്ടതിന്റെ ആവശ്യകത ദ്യോതിപ്പിക്കുന്ന ചില കവിതകൾ കൂടിയുണ്ട്...

-- സമരഭേരി --

(അംശി നാരായണ പിള്ള)

വരിക വരിക സഹജരെ വൈരിയെ വിരട്ടുവാൻ
തരിക തരിക സ്വർണ്ണവും പെരിയ പോരിനൊക്കെയും.

രക്ത ചീന കൊണ്ടുവന്ന ജീവന്മരണ സംഗരം
രക്തദാഹമുള്ള നീച ചീന തന്റെയക്രമം
മോഹമിന്നവന്നു രാജ്യവിസ്തൃതിക്കു മാത്രമാം
ആഹവത്തിലരിയെ വെന്നു കാഹളം വിളിക്കണം

ആയിരക്കണക്കിൽ നിൽപ്പൂ ചീനസേന മലകളിൽ
ആയതിനുപരി സേന നമ്മൾ കൊണ്ടു നിർത്തണം
അരിയെവെന്നുപോരുവാൻ കരിമരുന്നു വേണ്ടതാം
പൊരിയോരുണ്ടവാർക്കണം പുതിയതോക്കു വാങ്ങണം

മഞ്ഞണിഞ്ഞ മലകളൊക്കെ മഞ്ഞ മനുജരക്തമായ്
നെഞ്ചിനൂക്കു കൂടുവോർക്കു പഞ്ഞമില്ല നമ്മളിൽ
ശക്തിയുണ്ട് തോക്കുമുണ്ട് നമ്മളൊത്തുചേർന്നുപോയ്
ശക്തിയായെതിർത്തതതിർത്തിയെത്തുവോളമോട്ടണം.

വീരനാം ശിവാജി തന്റെ രക്തമുള്ള ഭാരതം
ഘോരമായെതിർത്തു ചീന ഡ്രാഗണെ വിരട്ടണം
ധീരനാം പ്രതാപസിംഹരക്തമുള്ള ഭാരതം
ധീരമായ് രണത്തിലാണ്ടു വൈരിയെത്തകർക്കണം..

നേരെയങ്ങടർക്കളത്തിൽ സൈന്യമൊക്കെയെത്തണം
നാരിമാരുമാശുപത്രി സേവനം നടത്തണം
രക്തദാനമേകണം സ്വത്തു ദാനമേകണം
മുക്തി വേണമെങ്കിൽ നമ്മൾ ശക്തിയായ് പയറ്റണം,

ദുഷ്ടനായ ചീന സർപ്പദംഷ്ട്രമിങ്ങെടുക്കണം
സ്പഷ്ടമായ് ജയം വരിച്ചു ഭേരി നാദമുയരണം
മോഹമിന്നു ഭാരതത്തെ രക്ത ചീനയാക്കുവാൻ
മോഹമിന്നവന്നു സർവ്വ രാജ്യവും വിഴുങ്ങിടാൻ

കാട്ടുപോത്തിനോട് സാമ വേദമോതിടേണ്ട നാം
കാട്ടിടേണമാർഷഭാരതീയ ധൈര്യമൊക്കെയും

Comments

Similar