Amsi Narayana Pilla poems works


അംശി നാരായണപിള്ള എന്ന ധീരദേശാഭിമാനി.

അംശി ധീരനായിരുന്നു. ഈ പാട്ടുമെഴുതി അതും പാടി അംശി നാരായണപിള്ളയും ഇരുപത്തിനാലു വോളണ്ടിയർമാരും തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് കാൽനടയാത്ര നടത്തി. ഉപ്പ് സത്യാഗ്രഹ സമയത്ത്... “എത്രനാളിങ്ങടിമയായ് കിടക്കണം സഖാക്കളേ, പുത്ര പൌത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ” എന്ന് പാടി കൊച്ചിയിലെത്തിയപ്പോൾ ബ്രിട്ടീഷുകാർ അവരെ അറസ്റ്റ് ചെയ്തു. കോടതിമുറിയിൽ വച്ച് അദ്ദേഹം

‘കാലുഷ്യം തീരാതെ ബ്രിട്ടിഷു തൂക്കിയ വേലുത്തമ്പിയുടെ വേരിൽ നിൽപ്പോൻ ഏകുക രാഷ്ട്ര ഗാനത്തിനു കയ്യാമം ... വേഗം ഞാൻ പോകട്ടെ ജയിലിനുള്ളിൽ ഗാന്ധിരാമായണം പാടിയ പക്ഷിയെ ബന്ധിപ്പാൻ കൊച്ചിക്കിന്നെന്തു ഞായം?’

എന്ന കവിതയാലാണ് ജയിലിലടച്ച വിധിക്ക് മറുപടി പറഞ്ഞത്. ജയിലിൽക്കിടന്നു പുറത്തുവന്നിട്ടും വീര്യത്തിനു കുറവേതുമുണ്ടായില്ല. അംശിയുടെ കവിതകളൊക്കെ ബ്രിട്ടീഷുകാർ നിരോധിച്ചിട്ടുണ്ട്.

ധീരദേശാഭിമാനിയായിരുന്നു അംശി. പക്ഷേ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വഴിയിൽ നിന്നവർ അധികാരികളായപ്പോൾ ഒരു ചെറിയ പള്ളിക്കൂടവും നടത്തി കന്യാകുമാരി ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ആ കുഞ്ഞുങ്ങൾക്ക് അക്ഷരവും പകർന്ന് ഒതുങ്ങിക്കൂടി

Amsi Narayana Pilla's Works

ചൈനക്കെതിരെ ഒരു സമരഭേരി   poem

വരിക വരിക സഹജരേെ  Poem

Comments

Similar